Pages

ഉസ്താദ്‌ ഡോ : ബഹാവുദീന്‍റെ സെനഗല്‍ യാത്രയെ നിഷേധിച്ച വിളക്കുപത്രത്തെ അനുകൂലിക്കുന്നവരോട


ഉസ്താദ്‌ ഡോ:ബഹാവുദ്ദീന്‍ നദവി  സെനഗളില്‍ അന്താരാഷ്‌ട്ര ഇസ്ലാമിക് ഉലമാ  സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നതിന് തെളിവായി ക്ഷണക്കത്ത് , വിസ ഓണ്‍ അറൈവല്‍ ലെറ്റര്‍ , അങ്ങോട്ടും തിരിച്ചുമുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ് , സെനഗലില്‍ ഇമിഗ്രേഷന്‍ സമയത്ത്‌ പാസ്പോര്‍ട്ടില്‍ തിയതിയോടുകൂടെ സീല്‍ ചെയ്തത് , സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ എന്നിവ പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്. .ചുള്ളിക്കോടിന് ക്ഷണക്കത്തും ടിക്കറ്റും കിട്ടി  പക്ഷെ പോവാനായില്ല. (ഇദേഹം വ്യാജമുടി  അനുക്കൂലിയാണെന്ന്‍ സെനഗലുകാരും  അറിഞ്ഞുകാണുമോ ..? )  എന്ന്‍ അദേഹം അവകാശപ്പെടുന്നു. എന്തോ  കരിപ്പൂരില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയില്ല എന്ന്‍ കരുതി മറ്റുള്ളവരും താങ്കളെ പ്പോലെയാണെന്ന്‍  കരുതരുത്‌. അവിടെ പോയിട്ടില്ല എന്നതുകൊണ്ട് സമ്മേളന സമയത്ത്‌ സെനഗലിലേക്കും തിരിച്ചുമുള്ള യാത്രാ മുദ്രണങ്ങള്‍ (സീല്‍) താങ്കളുടെ പാസ്പോര്‍ട്ടില്‍ കാണില്ല. അവിടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒറിജിനല്‍  ഫോട്ടോയും ഉണ്ടാവില്ല. ഇത് രണ്ടും ബഹാവുദ്ദീന്‍ ഉസ്താദ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി താങ്കളുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ പരസ്യപ്പെടുത്തുക . മര്‍കസില്‍ വെച്ച് പ്രസംഗിച്ചപ്പോള്‍ ചുള്ളിക്കോട്  സഖാഫി ഉയര്‍ത്തി കാണിച്ച അദ്ദേഹം ഉള്‍പ്പെടുന്ന സെനഗല്‍ സമ്മേളന ഫോട്ടോയും അദേഹത്തിന്റെ പാസ്പോര്‍ട്ടില്‍ അടുത്ത്‌ നടന്ന യാത്രാ വിശദാംഷങ്ങളും പുറത്ത്‌ വിടുക .നമുക്ക്‌ പരിശോധിക്കാം ആരുടെ കയ്യിലാണ് ഒറിജിനല്‍ ഫോട്ടോ ഉള്ളതെന്ന്‍, ആരുടെ പാസ്പോര്‍ട്ടിലാണ് സെനഗലില്‍ പോയി തിരിച്ച് വന്നതിന്റെ രേഖകള്‍ ഉള്ളതെന്നും നോക്കാം.  ആവശ്യമെങ്കില്‍ സൈബര്‍ ഫോറന്‍സിക്‌ വിദഗ്ധരുടെ സഹായവും തേടാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യമുള്ളവര്‍ കാരന്തൂരോ സിറാജുല്‍ ഹുദയിലോ ഗ്ലോബലിലോ മലബാറിലോ ഉണ്ടെങ്കില്‍ തെളിവുകള്‍ പ്രസിദ്ധപ്പെടുത്തുക. ചുള്ളിക്കോട് സഖാഫി നേരിട്ട് വെല്ലുവിളി ഏറ്റെടുത്താലും മതി . വളരെ താഴ്മയോടെ അപേക്ഷിക്കുന്നു-

   പ്രവര്‍ത്തകന്‍- Dr.Rahman.V@ Beyluxe Messenger