2011, ജൂലൈ 4, തിങ്കളാഴ്ച വിഘടിതര്‍ പ്രസിദ്ധപ്പെടുത്തിയ ഇ-മെയിലിലുള്ള പുതുതായി കൊണ്ടു വന്ന വാദം ഒന്നു കാണുക. പിന്നീട് അത് വ്യാജ മുടി ന്യായീകരിക്കാനുള്ള വിഫല ശ്രമം നടത്തുന്ന വിഘടിത ബ്ലോഗിലെ പോസ്റ്റുമായി
സത്യത്തില്‍, അബൂദാബിയിലുള്ള ഹസന്‍ ഖസ്റജിയുടെയും ബഹാവുദ്ദീന്‍ ഉസ്താദിന്‍റെയും ഒരു പൊതു സുഹ്യത്ത് വഴിയാണ് കത്തിന് ശ്രമിച്ചത്. കത്ത് കിട്ടിയ ഉടനെ സുഹ്യത്ത് അത് ഫാക്സ് അയച്ചു. കത്ത് കണ്ട ഉസ്താദിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ വിശദീകരിച്ച 3 പേജുള്ള കത്ത് അന്നു തന്നെ ഹസന്‍ ഖസ്റജി തയ്യാറാക്കി. ഈ കത്തുകളുടെ ഒറിജിനല്‍ നാട്ടില്‍ വരുന്ന ആള്‍ വശം നേരിട്ടും കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ട് കിട്ടിയ കത്തുകളാണ് പത്രക്കാര്‍ക്ക് കോപ്പിയെടുത്ത് കൊടുത്തതും ദാറുല്‍ഹുദാ സമ്മേളനത്തില്‍ വായിച്ചതും. ഈ കത്തുകളെ വ്യാജമാക്കാനാണ് ഫാക്സില്‍ നീല മഷിയില്‍ ഒപ്പുള്ള കത്തോ..? കത്ത് പ്രസവിക്കുമോ? എന്നൊക്കെ സഖാഫിമാരും അഹ്സനിമാരും എഴുന്നള്ളിച്ച് അവരുടെ വിവരമില്ലായ്മയും തൊലിക്കട്ടിയും തെളിയിച്ചത്. ഇനി ഫാക്സിലൂടെ കളറിലുള്ള കത്ത് കിട്ടില്ലല്ലോ എന്ന വിഘടിത കണ്ടുപിടിത്തം ഒന്നു പരിശോധിക്കാം. When was the first colour fax എന്നതിനുള്ള ഗൂഗിള്‍ സെര്‍ച്ച് റിസല്‍റ്റാണ് താഴെക്കാണുന്നത്
നിറങ്ങളോട് കൂടെ ഫാക്സ് അയക്കാനുള്ള സാങ്കേതിക വിദ്യക്ക് സ്വതന്ത്ര ഇന്ത്യയേക്കാള്‍ പ്രായമുണ്ട് എന്നറിയുന്ന ഒരാളെങ്കിലും വിഘടിത പാളയത്തില്‍ ഇല്ല എന്നത് കഷ്ടമായിപ്പോയി. സര്‍വ്വ വ്യാപകമായി ലഭ്യമായിട്ട് തന്നെ പതിറ്റാണ്ടുകളായി. കളര്‍ ഫാക്സ് മെഷീനില്‍ നിന്നോ അതല്ലെങ്കില്‍ ഫാക്സ് അയക്കാന്‍ സൗകര്യമുള്ള സോഫ്റ്റ് വെയറുകളില്‍ നിന്നോ വെബ്സൈറ്റുകളില്‍ നിന്നോ കളറിലുള്ള രേഖകള്‍ അതുപോലെ ഫാക്സായി അയക്കാം എന്നിരിക്കെ ഇത്തരം ഹിമാലയന്‍ പൊട്ടത്തരങ്ങള്‍ തെളിവായി ഉദ്ധരിച്ചത് വെറും കാരന്തൂരിത്തരമായിപ്പോയി എന്നേ പറയാനുള്ളൂ.
-------------------------------------------------------------------
-------------------------------------------------------------------
- കാര്യം കൈവിട്ടുപോയി വ്യാജന്മാരെ. ഇനി അണികളെ ആശ്വസിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിക്കുകയല്ലാതെ നിവ്യത്തിയില്ല അല്ലെ? പക്ഷേ പൊട്ടത്തരം പുറത്ത് വിടുമ്പോള്‍ മനസ്സിലാക്കുക, എന്തു പൊട്ടത്തരം കേട്ടാലും തക്ബീര്‍ മുഴക്കുന്ന അണികള്‍ മാത്രമല്ല പൊതുജനങ്ങള്‍ കൂടെ ഇതൊക്കെ കാണുന്നുണ്ട്.. കേള്‍കുന്നുണ്ട്.