Pages

തോണി മറിഞ്ഞാല്‍ പുറമാണ് നല്ലത്. പക്ഷേ മറിഞ്ഞ തോണിയുടെ പുറത്താണെന്ന ബോധം വേണം. സൂക്ഷിച്ചില്ലെങ്കില്‍ മുങ്ങിത്താഴും


സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍  മുടിയെക്കുറിച്ച് വിശദീകരണമേയില്ല..!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.       
  മര്‍കസ് വെബ് സൈറ്റില്‍ ഇപ്പോഴുമുള്ള പരസ്യത്തിലെ "ശേറ് മുബാറക്" വിശേഷങ്ങളും കൂടെ കാണൂ
"പ്രവാചകരുടെ തിരുകേശം സൂക്ഷിക്കുന്നതില്‍ പങ്കാളികളാകാന്‍ തിരുനബിസ്‌നേഹികള്‍ക്ക് അപൂര്‍വ അവസരമാണ്"  എന്ന്  തുടങ്ങുന്ന മുടിപ്പള്ളി പരസ്യം ഇപ്പോഴും മര്‍കസ് സൈറ്റില്‍ ഉണ്ട്. "പള്ളിയുണ്ടാക്കുന്നത് മുടി വെക്കാനാണെന്ന് ആരു പറഞ്ഞു"എന്ന് സഖാഫിമാരെക്കൊണ്ട് പറയിപ്പിക്കും മുമ്പ് ഈ പരസ്യം ഒന്നു ഡിലീറ്റ് ചെയ്യാമായിരുന്നു. മുടിക്കെട്ടുകളുടെ ചിത്രം സ്വന്തം സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിദ്വാനെ ഏല്‍പിച്ചിരുന്നുവെങ്കില്‍ സംഗതി ക്ലീനായേനെ.. ഇനിയും സമയമുണ്ട്.... വേഗമാവട്ടെ ..