Pages

സംഭാവനാ കൂപ്പണ്‍ നല്‍കുന്ന ചിത്രമെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല: തങ്ങള്‍



പ്രവാചക തിരുമേനിയുടെതെന്നു അവകാശപ്പെടുന്ന എന്നാല്‍ അത് തെളിയിക്കുന്ന സനദ്‌-പരമ്പര രേഖകളില്ലാത്ത 'വിവാദകേശം' സൂക്ഷിക്കാന്‍ കോഴിക്കോട്‌ ജില്ലയില്‍ ഒരു ഉള്‍പ്രദേശത്ത് പള്ളിയുള്‍പ്പെടുന്ന വമ്പിച്ച ആഡംബര മ്യൂസിയം പണിയുവാന്‍ ഒരു വിഭാഗം ആള്‍ക്കാര്‍ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായി 'മുടിമുക്കിയ വെള്ളം' വിതരണം നടത്തിയും ക്യാഷ്‌ കൂപ്പണുകളിലൂടെയും വീടു-സ്ഥാപാനന്തരം കയറി ഇറങ്ങുകയും പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വരികയും സംഭാവന ആവശ്യപ്പെടുകയും ഉണ്ടായീ. ബഹുമാനപ്പെട്ട ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പാണക്കാട് തറവാടിന്‍റെ എക്കാലത്തെയും ആ മഹത്തായ ആതിഥ്യമര്യാദയോടെ സ്വീകരിച്ച് സംഭാവന കൊടുത്തുവിടുകയുമുണ്ടായി. പക്ഷെ അതവിടെ തീര്‍ന്നില്ല! തങ്ങളില്‍ നിന്ന് പണം ചോദിച്ച് വാങ്ങി അതിന്‍റെ ഫോട്ടോ ഈ പിരിവുകാര്‍ മൊബൈലില്‍ എടുക്കുകയും അത് പ്രിന്‍റ് ചെയ്തും ഇമെയില്‍ ഫോര്‍വേര്‍ഡ്, ഫ്ലെക്സ്‌ ബോര്‍ഡ്‌ വഴിയും പലരെയും കാട്ടി തെറ്റിദ്ധരിപ്പിച്ച് പണസമാഹരണം ഗംഭീരമാക്കുകയും വ്യാജ മുടിയെന്നു പ്രസ്താവിച്ച പ്രമുഖ സുന്നീ പണ്ഡിതരെ പരിഹസിക്കുവാനും തുടങ്ങിയന്നറിഞ്ഞ തങ്ങളവറുകള്‍ പുറത്തുവിട്ട പ്രസ്താവന താഴെ വായിക്കാം...തങ്ങള്‍ ഡയരക്ടറായ ചന്ദ്രിക പത്രം പ്രസിദ്ധീകരിച്ചത്‌.
ചന്ദ്രിക: 2011 ഏപ്രില്‍ 15 വെള്ളി
         മലപ്പുറം : വീട്ടില്‍ വരുന്നവര്‍ സംഭാവനകൂപ്പണ്‍ നല്‍കുമ്പോള്‍ ആതിഥ്യമര്യാദയുടെ പേരില്‍ വാങ്ങുന്നത് മൊബൈലില്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങളിലൂടെയും ഫ്ലക്സ് ബോര്‍ഡുകളായും പ്രചരിപ്പിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇത് സംബന്ധമായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
                  പാണക്കാട് തറവാട്ടിലേക്ക് കടന്നുവരുന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിക്കുന്നത് കുടുംബ പാരമ്പര്യമാണ്. സംഘടനാപരമായോ മറ്റോ എതിരഭിപ്രായമുള്ളവരാണെന്‍കില്‍ പോലും ആദരവ് നല്‍കുന്നതാണ് പതിവ്. സംഭാവന ചോദിച്ചാലും നിരസിക്കാറില്ല. അതിനര്‍ത്ഥം അത്തരം വിഷയങ്ങളുമായി ആശയപരമായ യോജിപ്പുണ്ട് എന്നല്ല. ഒരു സംഭാവനകൂപ്പണ്‍ തന്ന് അത് മൊബൈലില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് അഭിലഷണീയമല്ല. ബന്ധപ്പെട്ടവര്‍ ഇതില്‍ നിന്ന് പിന്‍മാറണം- ഹൈദരലി തങ്ങള്‍ പറഞ്ഞു.
----------------------------------------------------------------------------------------
പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തെ ക്ഷേത്രം അക്രമികള്‍ നശിപ്പിച്ചപ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അവിടെ ഓടിയെത്തുകയും സംഭാവന കൊടുക്കുകയും സാദിഖലി ശിഹാബ് തങ്ങള്‍ആ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള പിരിവിന്ന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും ഹൈന്ദവ സമൂഹം ആ സംഭാവനക്കൂപ്പണ്‍ ഉപയോഗിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് നാം കണ്ടിട്ടോ കേട്ടിട്ടോ ഇല്ല..