കോഴിക്കോട്: താന്‍ പങ്കെടുത്ത കാരന്തൂരിലെ മര്‍കസ് സമ്മേളന വേദിയില്‍ വെച്ച് അറബ് സഹോദരന്‍ കൈമാറിയ മുടി, എന്‍റെ സാനിധ്യം ഉണ്ടായതിനാല്‍ ആ മുടി സ്വീകരിക്കാനോ നിരാകരിക്കാനോ തെളിവാകില്ലെന്നും മുടിക്ക് തന്‍റെ അംഗീകാരമുന്ടെന്ന പ്രചരണം തെറ്റാണെന്നും ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ പ്രസ്താവിച്ചു.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ച് നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനാന്തരം നടത്തിയ കൂടിക്കാഴ്ച്ചയില്‍ വെച്ച് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും അന്തരാരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്'വിയുമായി അഭിപ്രായം പങ്കുവെക്കുകയായിരുന്നു ഡോ. അലി ജുമുഅ. നബിയുടെ മുടിയാണോ എന്ന് സംശയമുണ്ടെങ്കില്‍ മുടിക്ക് നിഴലുണ്ടോ എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തിലെ മസ്ജിദ് ഹുസൈനിലെ തിരുകേശം ഇപ്രകാരം പരിശോധിച്ച് ഉറപ്പ് വരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ പ്രതിനിധിയായിട്ടാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്'വി സെനഗലില്‍ നടന്ന അന്താരാഷ്ട ഇസ്ലാമിക സമ്മേളനത്തില്‍ പങ്കെടുത്തത്.