Pages

വിവാദ കേശം; അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത


കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്ന കേശം പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ അതിന്റെ അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും സെക്രട്ടറിമാരായ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.പ്രവാചകന്റെ വാക്ക്, പ്രവൃത്തി, അനുവാദങ്ങള്‍, ശേഷിപ്പുകള്‍ ഇവയൊക്കെ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ ലഭിക്കുമ്പോഴാണ് അത് അംഗീകരിക്കുക. ഈ വ്യവസ്ഥയുടെ പേരാണ് സനദ് എന്നത്. മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ ഇസ്‌ലാമിക നടപടിക്രമമാണിത്. സനദ് ചോദിക്കുമ്പോള്‍ ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് പറയുന്നത് കൗതുകകരം മാത്രമല്ല, മതസ്‌പര്‍ശിയായ മറുപടി പോലുമല്ല. സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ളതുപോലെ ആധാരവും അടിയാധാരവും എന്ന വിചിത്രമായ നിലപാട് കൗതുകകരമാണെന്നും സനദ് തെളിയിക്കാനാവാത്തത് സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ് കാന്തപുരത്തിന്റെ പുതിയ നിലപാടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സനദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെന്താണ് തടസ്സമെന്നും നേതാക്കള്‍ ചോദിച്ചു.
-------------------------------------------------------------------
സമസ്തയുടെ ഉലമാക്കളുടെ ശിക്ഷണത്തില്‍ , "വാഹിദ്" "ഇസ്നാനി" മുതല്‍ ഐച്ചാം കുഴിച്ചാം ഓതിപ്പഠിച്ചപ്പോള്‍ സനദും നസബയും വേര്‍തിരിഞ്ഞു പഠിച്ച പേരോടിനും ഉസ്താദിനും സനദ് വിഷയത്തില്‍ പുതിയ കണ്‍ഫ്യൂഷന്‍. രണ്ട് വല്യ ഫോറിന്‍ പെട്ടിയിലിട്ട്, രണ്ട് കൂട്ടര്‍ക്ക് താങ്ങിപ്പിടിച്ച് കൊണ്ട് വന്ന് പരിശോധിക്കേണ്ട"കനപ്പെട്ട" എന്തോ മുതലാണ് സനദ് എന്നാണ് വിചിത്രവും കൗതുകകരവുമായ എറ്റവും പുതിയ വെളിപ്പെടുത്തല്‍  (12/05/2011, സോറി; തിയതി ഇടല്‍ ഫര്‍ളാണ്. എപ്പഴാ അടുത്ത വാദം ഇറങ്ങുന്നത് എന്നറിയില്ലല്ലോ.!).