Pages

വിവാദ കേശം ; തുറന്ന സംവാദത്തില്‍ നിന്ന് വിഘടിത വിഭാഗം വീണ്ടും പിന്മാറി


വിവാദ കേശവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് ഒരുക്കമാണെന്ന് വിളിച്ച് പറയുന്ന കാന്തപുരം വിഭാഗം കാര്യത്തിനോടടുക്കുമ്പോള്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഒളിച്ചോടുന്നു. കഴിഞ്ഞ ദിവസം കിഴിശ്ശേരി തനിയംപുറത്ത് വിഘടിത വിഭാഗം മദ്രസയില്‍ വെച്ച് നടന്ന, സംവാദ വ്യവസ്ഥ തയ്യാറാക്കാനുള്ള യോഗമാണ് വിഘടിതര്‍ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ എടുത്ത് വെച്ച് ഒളിച്ചോട്ടം നടത്തിയത്.
സമസ്തയുടെ ഭാഗത്ത് നിന്ന് അലി അക്ബര്‍ ബാഖവി, ബഷീര്‍ ബാഖവി തനിയംപുറം, അബൂബക്കര്‍ ദാരിമി, മുജീബ് ഫൈസി പൂലോട്, സലീം ഫൈസി എന്നിവര്‍ പങ്കെടുത്തു. വിഘടിത വിഭാഗത്തില്‍ നിന്ന് ബീരാന്‍കുട്ടി അസ്ലമി, നൗഷാദ് അഹ്സനി, അന്‍വര്‍ അന്‍വരി തുടങ്ങിയവരുള്‍പ്പെടെ 5 പേരാണെത്തിയത്.