Pages

അരുതായിരുന്നു.. ഒരിക്കലും .......


സമസ്തയെ തോല്‍പ്പിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ തെരഞ്ഞെടുത്ത വഴി, ദീനിന്റെ അടിസ്ഥാന ശില ഇളക്കുന്നതായിപ്പോയി . അരുതായിരുന്നു.. ഒരിക്കലും .. "സമസ്ത"ക്ക്‌  ഡ്യൂപ്ലിക്കേറ്റടിച്ചത്  പോലെ   മുസ്ലിം ലോകം ആദരിക്കുന്ന പ്രവാചക തിരു ശേഷിപ്പുകള്‍ക്കു  ഡ്യൂപ്ലിക്കേറ്റിറക്കി  "തിരു ശേഷിപ്പിന്റെ ഖാദിം" എന്ന പദവി ആഗ്രഹിച്ചത്  "സമസ്ത" യോടല്ല മറിച്ച്  മുസ്ലിം ലോകം ജീവനെക്കാളേറെ  സ്നേഹിക്കുന്ന അശ് റഫുല്‍ ഖല്‍ഖ്  റസൂലുല്ലഹി (സ) തങ്ങളോടുള്ള അനാദരവായിപ്പോയി. വാചക കസര്‍ത്തുകള്‍ കൊണ്ടോ മാധ്യമ തമസ്കരണം കൊണ്ടോ ഒരു ശരി മറച്ചു വെക്കാന്‍ കഴിയില്ല. ഒരു പാട് വിശദീകരിച്ചാല്‍ ഒരു  അസത്യം  സത്യമാവുകയുമില്ല. പള്ളിയും അതിനു ചുറ്റിലും, ഫ്ലാറ്റുകളും ഹോട്ടലുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും ഉണ്ടാക്കിയാല്‍ ആ ബിസിനസ്സില്‍ പലര്‍ക്കും ഗുണമുണ്ടാകും.  പലവിധത്തില്‍.അതൊരലങ്കാരമായും, അഹങ്കാരമായും, ഉയര്‍ന്നു നില്‍ക്കുമ്പോള്‍  തകര്‍ന്നു പോകുന്നത്  അഹ് ലു സുന്നത്ത് വല്‍ ജമാ അത്തിന്റെ അഖീദ ആയിരിക്കും .. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; ആഖിറത്തെക്കുറിച്ച് ഓര്‍ത്തെങ്കിലും.!